
രാജ്യത്തിന് കരുത്തേകാൻ ആണവ ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനിയെത്തി
- എത്തിയത് 3500 കിലോമീറ്റർ അകലെ ലക്ഷ്യസ്ഥാനം തകർക്കുന്ന K4 ബാലിസ്റ്റിക് മിസൈൽ
ന്യൂഡൽഹി :ആണവ പ്രതിരോധരംഗത്ത് പുതിയ കരുത്തായി ഇന്ത്യയുടെ നാലാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനിയെത്തി. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ് സെൻഡറിൽ ഒക്ടോബർ 16-ന് S4 എന്ന കോഡ് നാമത്തിലുള്ള അന്തർവാഹിനിയുടെ പരീക്ഷണം നടന്നതായി ഔദ്യോഗിക വൃത്തങ്ങളിൽനിന്ന് സ്ഥിരീകരണം വന്നുകഴിഞ്ഞു. S4 എന്ന കോഡ് അല്ലാതെ, എന്ന് കമ്മിഷൻ ചെയ്യുമെന്നത് അടക്കം അന്തർവാഹിനിയെ സംബന്ധിച്ച വിവരങ്ങളൊന്നും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

കാനഡയുമായുള്ള നയതന്ത്ര തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ആണവ അന്തർവാഹിനിയുടെ വരവ് എന്നത് ശ്രദ്ധേയമാണ്. ആണവപ്രതിരോധത്തിൽ തന്ത്രപ്രധാനമായ ചുവടുവെപ്പാണിത്. ആണവപ്രതിരോധം ശക്തമാക്കി ഇന്ത്യൻ മഹാസമുദ്രത്തിൽ സമഗ്രമായ ആധിപത്യം സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
CATEGORIES News
TAGS newdelhi