രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയും

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയും

  • ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻറെ നടപടി

ന്യൂഡൽഹി : വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുമെന്ന വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു പിന്നാലെ മറ്റൊരു ആശ്വാസ വാർത്തകൂടി പുറത്തുവരിയാണ്. രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയും എന്നതാണ് ആശ്വാസ വാർത്ത. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ച വിജയിച്ചിരുന്നു. പിന്നാലെയാണ് ആശ്വാസകരമായ തീരുമാനമുണ്ടായത്.

ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻറെ നടപടി. വാണിജ്യ സിലിണ്ടർ വിലയിൽ മാത്രമല്ല ഗാർഹിക സിലിണ്ടർ വിലയിലും മാറ്റമുണ്ടാകും. പുതിയ വില ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയമ വിലയിരുത്തുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )