രാത്രി വീടുകളിൽ മോഷണം ; പ്രതികൾ പിടിയിൽ

രാത്രി വീടുകളിൽ മോഷണം ; പ്രതികൾ പിടിയിൽ

  • പിടിയിലായത് നൂറിലധികം മോഷണക്കേസുകളിലെ പ്രതികൾ

കോഴിക്കോട് : രാത്രി വീടുകളിൽ കയറി മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ. നൂറിലധികം മോഷണക്കേസുകളിൽ പെട്ട പ്രതികളെയാണ് പോലീസ് പിടികൂടിയത്. മായനാട് സ്വദേശിയായ സി.ടി.സാലു എന്ന ബുള്ളറ്റ് സാലു (38), കോട്ടക്കൽ സ്വദേശി
സൂഫിയാൻ (37) എന്നിവരെയാണ് പിടികൂടിയത്.

ഓണത്തിനു മുൻപ് ഉത്രാട ദിവസം മാവൂർ പാടേരി ഇല്ലത്തെ 30 പവൻ മോഷ്ടിച്ച കേസിൽ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ കാവ് ബസ് സ്റ്റോപ്പിനടുത്തെ വീട്ടിൽ ഈ മാസം ആദ്യം മോഷണം നടന്നു. രണ്ടു
മോഷണങ്ങളും സമാന സ്വഭാവമുള്ളതാണെന്നു കണ്ടതോടെയാണ് ഇത്തരം കേസുകളിൽ മുൻപ് പിടിയിലായവരിലേക്ക് അന്വേഷണം നീങ്ങിയത്.

കുരിക്കത്തൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം സാലുവും സൂഫിയാനും മോഷണശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടുനടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. തുടർന്ന് രാവിലെ മാവൂർ ബസ് സ്റ്റാൻഡിൽനിന്ന് ബസ്സിൽ കയറുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇതോടെ ജനുവരിയിൽ പാലക്കോട്ടുവയലിൽ നടത്തിയ മോഷണമടക്കമുള്ള നൂറോളം കേസുകൾക്കാണ് തുമ്പുണ്ടായത്. പൊള്ളാച്ചിയിൽ മോഷണം നടത്തിയതിനു പിടിയിലായ സാലു കഴിഞ്ഞ ഡിസംബറിലാണ് ജാമ്യത്തിലിറങ്ങിയത്.നാഷനൽ പെർമിറ്റ് ലോറിയിൽ ജോലി ചെയ്യുകയാണെന്നാണ് നാട്ടിൽ പറഞ്ഞിരുന്നത്. കോട്ടക്കൽ കൊലപാതക കേസിലെ പ്രതിയാണ് സൂഫിയാൻ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )