രാമനാട്ടുകര മുതൽ വെങ്ങളം വരെ ബൈപാസിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം കർശനമാക്കി

രാമനാട്ടുകര മുതൽ വെങ്ങളം വരെ ബൈപാസിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം കർശനമാക്കി

  • ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സിറ്റി പോലീസുമായി ചേർന്ന് കർശനമായി നടപ്പാക്കാൻ തുടങ്ങി.

കോഴിക്കോട് : രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഇരുപത്തിയെട്ട് കിലോമീറ്റർ ദൈർഘ്യമുള്ള, പുതുതായി വികസിപ്പിച്ച കോഴിക്കോട് ആറുവെരി ബൈപ്പാസിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സിറ്റി പോലീസുമായി ചേർന്ന് കർശനമായി നടപ്പാക്കാൻ തുടങ്ങി. ആറുവരി പാത തുറന്നതുമുതൽ ഈ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള സൈൻ ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും മിക്ക വാഹനയാത്രക്കാരും ഇത് പൂർണ്ണമായി അവഗണിക്കുകയായിരുന്നു.

ഓവർടേക്കിംഗിനായി മാത്രം മാറ്റിവെച്ചിരിക്കുന്ന മൂന്നാം ട്രാക്കിലൂടെ ഇരുചക്ര വാഹനങ്ങൾ അമിതവേഗതയിൽ പായുന്നത് പതിവ് കാഴ്ചയായിരുന്നു. കാലവർഷം ആരംഭിച്ചതോടെ ഇത്തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )