
റംസാൻ പിറന്നു; സുകൃതങ്ങൾ വിതറുന്ന പുണ്യ മാസം
- ശരീരവും മനസും പരിസരവും ശുദ്ധീകരിക്കപ്പെടുന്ന കാലവുമാണിത്.
കോഴിക്കോട്: കാത്തിരിപ്പിന് വിരാമം. റംസാൻ വ്രതത്തിന് ഇന്ന് തുടക്കം. വിശ്വാസികൾക്കിനി പുണ്യങ്ങളുടെ പൂക്കാലം. പള്ളികളിനിയുള്ള ദിവസങ്ങളിൽ സജീവമാകും. പ്രബാേധനങ്ങൾ, ഖുറാൻ പാരായണം, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ ഒരു മാസം നീളും.
ശരീരവും മനസും പരിസരവും ശുദ്ധീകരിക്കപ്പെടുന്ന കാലവുമാണിത്. സുകൃതങ്ങള്‍ വിതറപ്പെടുന്ന പുണ്യ റമദാന്‍ സഹനത്തിൻ്റെ, ക്ഷമയുടെ, പ്രാർഥനയുടെ, കാരുണ്യത്തിൻ്റെ ഉത്സവമാണ്. ആത്മവിശുദ്ധിയുടെയും ത്യാഗ സമര്‍പ്പണത്തിന്റെയും പുണ്യമാസം പിറന്നതിൻ്റെ ആഹ്ലാദത്തിലാണ് ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹം.
CATEGORIES LIFE STYLE