റെയിൽവേ ടിക്കറ്റിന്റെ നീണ്ട ക്യൂവിന് വിട; പുതിയ സംവിധാനത്തിനൊരുങ്ങി റെയിൽവേ

റെയിൽവേ ടിക്കറ്റിന്റെ നീണ്ട ക്യൂവിന് വിട; പുതിയ സംവിധാനത്തിനൊരുങ്ങി റെയിൽവേ

  • ദക്ഷിണ റെയിൽവേയിൽ 10 സ്റ്റേഷനുകളിൽ ഇതിന്റെ ആദ്യഘട്ടം ആരംഭിക്കാൻ അനുമതിയായി

കോഴിക്കോട്: റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റെടുക്കാൻ ഇനി ഏറെനേരം ക്യൂനിന്ന് വലയേണ്ട. നിലവിൽ ടിക്കറ്റ് വിതരണത്തിനുള്ള എല്ലാ സംവിധാനങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ റെയിൽവേ എം-യുടിഎസ് സഹായകുമാരെ നിയമിക്കുന്നു. ഈ സുവിധാ സഹായക്മാർ കൗണ്ടറിനുപുറത്ത് എല്ലാ അൺ റിസർവ്ഡ് ടിക്കറ്റുകളും നൽകും. ദക്ഷിണ റെയിൽവേയിൽ 10 സ്റ്റേഷനുകളിൽ ഇതിന്റെ ആദ്യഘട്ടം ആരംഭിക്കാൻ അനുമതിയായി. ഈ അധികസേവനം ഏതൊക്കെ സ്റ്റേഷനുകളിൽ എന്നത് ഉടൻ തീരുമാനിക്കും.

ടിക്കറ്റിന് യാത്രക്കാർ അധികനിരക്കോ, സർവീസ് ചാർജോ നൽകേണ്ടതില്ല. ടിക്കറ്റ് തുക പണമായും ഡിജിറ്റൽ രീതിയിലും നൽകാം.നിലവിലുള്ള എടിവിഎം. (ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ ) കൗണ്ടറുകൾ തുടരും. മൊെൈബെൽ ആപ്പിലൂടെ ടിക്കറ്റ് നൽകാവുന്ന എംയുടിഎസ് (മൊബൈൽ അൺറിസർവ്ഡ് ടിക്കറ്റ് സിസ്റ്റം) മെഷീനുപയോഗിച്ചാണ് പുതിയ രീതിയിൽ ടിക്കറ്റ് നൽകുക.റായ്പുർ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച ഈ സംവിധാനം പ്രയോജനകരമാണെന്ന് കണ്ടതിനെത്തുടർന്നാണ് രാജ്യവ്യാപകമാക്കാൻ തീരുമാനിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )