റോഡിലെ പൈപ്പിടലിൽ; മഴപെയ്തതോടെ നാട്ടുകാർക്ക് ദുരിത യാത്ര

റോഡിലെ പൈപ്പിടലിൽ; മഴപെയ്തതോടെ നാട്ടുകാർക്ക് ദുരിത യാത്ര

  • ചേലിയ ഡിസ്പൻസറി റോഡ് തകർന്ന നിലയിൽ

കൊയിലാണ്ടി: കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ വേണ്ടി കുഴിച്ച സ്ഥലങ്ങളിൽ മഴപെയ്തതോടെ റോഡുകൾ ചെളിക്കുളമായി. ചെളിനിറഞ്ഞതോടെ ഗ്രാമീണ മേഖലകളിലെ റോഡുകളിൽ ഗതാഗത പ്രശ്നങ്ങൾ രൂക്ഷമായി.
ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നു പോകാൻ പറ്റാത്ത അവസ്ഥയിലാണ് പല റോഡുകളും. ഇത്തരം പ്രദേശങ്ങളിലേക്കുള്ള പാചക ഗ്യാസ് വാഹനങ്ങളും സ്കൂൾ ബസുകളും വരാത്തതോടെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും പുരയിടങ്ങളുടെ അതിർ മതിലുകളും ഓവുചാലുകളും തകർന്നു.

കുറുവങ്ങാട് മണക്കുളങ്ങര റാേഡിൻ്റെ സ്ഥിതി വളരെ പരിതാപകരമാണ്. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ഡിസ്പെൻസറി റോഡിന്റെ കാര്യവും സമാനമാണ്. നഗരസഭയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചും പഞ്ചായത്തുകളിൽ ജൽധൻ ഫണ്ടുപയോഗിച്ചുമാണ് പ്രവൃത്തി നടക്കുന്നത്. നഗരസഭയിലെ ചില വീതി കുറഞ്ഞ റോഡുകൾക്ക് നടുവിലൂടെയാണ് പൈപ്പിടാനുള്ള ചാൽ കീറിയിരിക്കുന്നത്. പൂഴിമണ്ണ് ദേശമായതിനാൽ തൊട്ടടുത്തുള്ള പുരയിടങ്ങളിലെ അതിർ വരമ്പുകൾ തകർന്നു വീഴുമെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് കരാറെടുത്തവരുടെ വിശദീകരണം. പൈപ്പിടൽ പ്രവർത്തി കഴിഞ്ഞ ഉടൻ തന്നെ റോഡ് ശരിയാക്കാനുള്ള പ്രവൃത്തി തുടങ്ങുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )