
ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് മുചുകുന്ന് സ്വദേശി കെ.ടി നിധിൻ
- ഇന്ത്യയ്ക്ക് വേണ്ടി ഗ്രൂപ്പ് മത്സരത്തിനുള്ള ഏക മലയാളി കൂടിയാണ്

കൊയിലാണ്ടി : ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് കൊയിലാണ്ടിയിലെ മുചുകുന്നുകാരനായ കെ. ടി നിധിൻ. ഇന്ത്യയ്ക്ക് വേണ്ടി ഗ്രൂപ്പ് മത്സരത്തിനുള്ള ഏക മലയാളി കൂടിയാണ് . ഗ്രൂപ്പിൽ വെള്ളിയും വെങ്കലവും ഇന്ത്യ നേടി. സിംഗിൾ ഇനത്തിലും മത്സരിക്കുന്നു. മുചുകുന്ന് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി ബാലന്റെയും പ്രേമയുടെയും മകനാണ് കെ. ടി നിധിൻ.
പൊക്കം കുറഞ്ഞവരുടെ സ്പോർട്സ് ക്ലബ്ബായ ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബാണ് നിധിന്റെ സ്വപ്നങ്ങൾക്ക് ചിറകേറിയത്. നിതിൻ പറയുന്നത് ജയവും തോൽവിയും അല്ല, ഇന്ത്യക്കു വേണ്ടി മത്സരിക്കുന്ന ആവേശത്തിലാണ് . മെഡൽ നേടിയതിന്റെ ഫലം ഇരട്ടി സന്തോഷം.
സംസ്ഥാന തലത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച് കേരള ടീമിലേക്ക് ഇടം നേടുകയും നാഷണൽ മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. തുടർന്ന് ഗുജറാത്ത് സായിൽ നിതിന് പ്രവേശനം ലഭിച്ചു. നിധിൻ ഒന്നരമാസമായി പരിശീലനം നടത്തുന്നത് സായിൽ ആണ്. തുടർന്നാണ് ഉഗാണ്ടയിൽ മത്സരത്തിന് പോയത് .