
ലോകകപ്പ് കന്നികിരീടം നേടി ഇന്ത്യയുടെ പെൺപുലികൾ
- 22 വിക്കറ്റും, 215 റൺസും നേടിയ ദീപ്തി ശർമയാണ് ടൂർണമെന്റിലെ താരം.
നവിമുംബൈ: വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ വിശ്വവിജയികൾ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടം. വനിതാ ലോകകപ്പിൽ ഓസ്ട്രേലിയക്കും, ഇംഗ്ലണ്ടിനും ശേഷം കിരീടം നേടുന്ന പുതിയ ടീമാണ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് എടുത്തപ്പോൾ, ദക്ഷിണാഫ്രിക്ക 246 റൺസിന് ഓൾഔട്ടായി.

87 റൺസ് നേടിയതിന് പിന്നാലെ 2 വിക്കറ്റ് വീഴ്ത്തിയ ഷെഫാലി വർമ കളിയിലെ താരമായപ്പോൾ, 22 വിക്കറ്റും, 215 റൺസും നേടിയ ദീപ്തി ശർമയാണ് ടൂർണമെന്റിലെ താരം.
CATEGORIES News
