വടക്കൻ കേരളത്തിൽ കനത്ത മഴ ശമിച്ചെങ്കിലും വെളളക്കെട്ടിന് കുറവില്ല

വടക്കൻ കേരളത്തിൽ കനത്ത മഴ ശമിച്ചെങ്കിലും വെളളക്കെട്ടിന് കുറവില്ല

  • ഞായറാഴ്‌ച കൂടി കനത്ത മഴയ്ക്ക് സാധ്യതയുളളതിനാൽ അപകട സാധ്യതയുളള പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ ക്യാംപുകളിലും ബന്ധുവീടുകളിലും തുടരുകയാണ്.

കോഴിക്കോട്: വടക്കൻ കേരളത്തിൽ കനത്ത മഴ ശമിച്ചെങ്കിലും വെളളക്കെട്ടിന് കുറവില്ല. കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. കാസർകോട് ജില്ലയിൽ നൂറ്റൻപതോളം വീടുകളിലാണ് വെളളം കയറിയത്. ഡാമുകളിലും ജലനിരപ്പ് കാര്യമായി ഉയർന്നിട്ടുണ്ട്. ഞായറാഴ്‌ച കൂടി കനത്ത മഴയ്ക്ക് സാധ്യതയുളളതിനാൽ അപകട സാധ്യതയുളള പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ ക്യാംപുകളിലും ബന്ധുവീടുകളിലും തുടരുകയാണ്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായുളള അതിതീവ്ര മഴ വടക്കൻ ജില്ലകളിൽ ഞായറാഴ്ചയും തുടരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതെങ്കിലും പാലക്കാട് മുതൽ കാസർകോട് വരെയുളള ജില്ലകളിൽ ഞായറാഴ്ച ഉച്ചവരെ കാര്യമായ മഴയില്ല.അതേസമയം ശനിയാഴ്ച പെയ്ത അതിശക്തമായുണ്ടായ മഴയെത്തുടർന്നുണ്ടായ വെളളക്കെട്ടിന് കാര്യമായ ശമനവുമില്ല.

താഴ്ന്ന്‌ പ്രദേശങ്ങൾ പലതും ഇപ്പോഴും വെളളത്തിലാണ്.വടകര മുക്കാളിയിൽ നിർമ്മാണ് നടക്കുന്ന ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. കോൺക്രീറ്റ് ഭിത്തി നിർമ്മാണത്തിനിടെയാണ് മണ്ണിടിഞ്ഞത്. പൂനൂർപുഴ കരകവിഞ്ഞതിനാൽ തീരങ്ങളിലുള്ള വീടുകളിൽ വെള്ളം കയറി. കുറ്റിക്കാട്ടൂരിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )