വയനാട് ദുരന്തം ; മേഖലയിൽ ടൂറിസ്റ്റ്കൾക്ക് കർശന നിയന്ത്രണം

വയനാട് ദുരന്തം ; മേഖലയിൽ ടൂറിസ്റ്റ്കൾക്ക് കർശന നിയന്ത്രണം

  • കർശന നിർദേശം നൽകി കലക്ടർ

കൽപറ്റ:വയനാട് ഉരുൾപൊട്ടൽ നടന്ന മേഖലയായ മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിത പ്രദേശങ്ങളിൽ മതിയായ കാരണങ്ങളും ആവശ്യങ്ങളുമില്ലാതെ ആളുകൾ സന്ദർശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ. പ്രദേശത്ത് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടും സന്ദർശകർ എത്തുന്നതിൽ പ്രദേശവാസികൾ പരാതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ കർശന നിയന്ത്രണം ഉറപ്പാക്കാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.

പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും ടൂറിസ്റ്റുകൾ വനമേഖലയിലുടെ ദുരന്ത പ്രദേശങ്ങളിൽ എത്തുന്നത് തടയാൻ സൗത്ത് വയനാട് ഡിഎഫ്ഒക്കും നിർദേശം നൽകി. അനാവശ്യമായ സന്ദർശനത്തിന് എത്തുന്നവർക്ക് കൺട്രോൾ റൂമിൽ നിന്നും പാസ് അനുവദിക്കില്ലെന്നും ജില്ല കലക്ടറുടെ അറിയിപ്പിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )