
വയനാട് ദുരന്തം: സഹായക്കൈ നീട്ടി കൊയിലാണ്ടി നഗരസഭയും
- വയനാടിന് പിന്തുണ നൽകാനും കേരളവും മറുനാട്ടുകാരും കൈകോർക്കുന്നു
കൊയിലാണ്ടി: സമാനമില്ലാത്ത ദുരന്തത്തിൽ തകർന്നടിഞ്ഞ മുണ്ടക്കൈ മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം പകരാൻ കൊയിലാണ്ടി നഗരസഭയും മുന്നിട്ടിറങ്ങി. സമാഹരിച്ച കുടിവെള്ളം, വസ്ത്രം, ലഘുഭക്ഷണം തുടങ്ങിയ സാധനങ്ങൾ വയനാട്ടിലേയ്ക്ക് അയച്ചു. കൂടുതൽ വസ്തുക്കൾ സമാഹരിച്ച് അയക്കേണ്ടതില്ല എന്ന നിർദ്ദേശമുണ്ട്. അതിനാൽ തുടർന്നുള്ള സഹായങ്ങൾ മുഖ്യമന്ത്രിയുടെ സഹായ നിധിയിലേയ്ക്ക് സമാഹരിക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ
കെ ഫയലിനോട് പറഞ്ഞു.
വയനാട് കലക്ടറുടെ സഹായ അഭ്യർത്ഥന വന്ന ശേഷം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ മെഷിനറിയും സാമൂഹ്യ സാംസ്ക്കാരിക സംഘടനകളും വ്യക്തികളും സഹായങ്ങൾ ലഭ്യമാക്കാൻ മുന്നിട്ടിറങ്ങി. താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സം കാരണം പല സഹായ വസ്തുക്കളും വയനാട്ടിലെത്താൻ താമസം നേരിടുന്നതായി സന്നദ്ധ പ്രവർത്തകർ പറഞ്ഞു.
CATEGORIES News