വയോസേവന അവാർഡ് കൊയിലാണ്ടി നഗരസഭയ്ക്ക്

വയോസേവന അവാർഡ് കൊയിലാണ്ടി നഗരസഭയ്ക്ക്

  • വയോജന പരിപാലനത്തിൽ മികച്ച മാതൃക

കൊയിലാണ്ടി : വയോജന പരിപാലനത്തിൽ മികച്ച മാതൃകകൾ കാഴ്ച്ച വെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കേരള സാമൂഹ്യ നീതി വകുപ്പ് നൽകി വരുന്ന
വയോസേവന അവാർഡ് കൊയിലാണ്ടി നഗരസഭയ്ക്ക്. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരം ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു വാർത്താ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

വയോജനമേഖലയിൽ മികച്ച സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ -സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്ക‌ാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡുകളാണ് പ്രഖ്യാപിച്ചത്.സാമൂഹ്യനീതി വകുപ്പ് ഡയറക്‌ടർ എച്ച് ദിനേശൻ, വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്‌ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )