വയോസേവന അവാർഡ് സ്വന്തമാക്കി കൊയിലാണ്ടി നഗരസഭ

വയോസേവന അവാർഡ് സ്വന്തമാക്കി കൊയിലാണ്ടി നഗരസഭ

  • വയോജനങ്ങൾക്കായി മുന്നിട്ടിറങ്ങി കൊയിലാണ്ടി നഗരസഭ സ്വന്തമാക്കിയത് കേരള സാമൂഹ്യ നീതി വകുപ്പിന്റെ ‘വയോസേവന അവാർഡ്’

കൊയിലാണ്ടി :വയോജന പരിപാലനത്തിൽ കൊയിലാണ്ടി നഗരസഭയ്ക്ക് അവാർഡ് നേട്ടം. വയോജന പരിപാലനത്തിൽ മികച്ച മാതൃകകൾ കാഴ്ച്ച വെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള വയോസേവന അവാർഡ് ആണ് നഗരസഭ കരസ്ഥമാക്കിയത്. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദുവിൽ നിന്ന് നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് വയോസേവന അവാർഡ് ഏറ്റുവാങ്ങി. തിരൂർ വാഗൺ ട്രാജഡി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, സെക്രട്ടറി ഇന്ദു.എസ്. ശങ്കരി, ഐസിഡിഎസ് സൂപ്പർ വൈസർ ഷിബില എന്നിവർ പങ്കെടുത്തു.

നിരവധി പദ്ധതികളും സഹായങ്ങളുമാണ് കൊയിലാണ്ടി നഗരസഭ വയോജനങ്ങൾക്കായി ഇതുവരെ നടപ്പിലാക്കിയത്.നഗരസഭയിൽ വയോജന പരിപാലനത്തിനായി 44 വയോ ക്ലബ്ബുകളാണ് രൂപീകരിച്ചത്. ഈ ക്ലബ്ബുകൾക്കെല്ലാം പ്രത്യേകമായി പരിപാടികളും കൃത്യമായി സംഘടിപ്പിച്ചിരുന്നു. ഈ പ്രവർത്തനങ്ങളെല്ലാം മുൻനിർത്തിയാണ് കേരള സാമൂഹ്യ നീതി വകുപ്പിന്റെ അവാർഡ് നഗരസഭയ്ക്ക് ലഭിച്ചത്.

ക്ലബ്ബുകൾ രൂപീകരിച്ചതിന് ശേഷം വാർഡ് തലത്തിലും മുൻസിപ്പൽ തലത്തിലും വിവിധ കലാപരിപാടികൾ നടത്തിയിരുന്നു . കഴിഞ്ഞ സാമ്പത്തിക വർഷം വയോജനങ്ങൾക്കായി യാത്ര സംഘടിപ്പിക്കുകയും കൂടാതെ നെല്ല്യാടി ടൂറിസത്തിൽ വെച്ച് വയോജനങ്ങളുടെ കലാപരിപാടികൾ ഗംഭീരമായി നടത്തുകയും ചെയ്‌തിരുന്നു. ഇത് വാർഡ് തലത്തിൽ നടത്തിയ മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് പിന്നീട് കലാപരിപാടികൾ അവതരിപ്പിച്ചത്. വയോക്ലിനിക്കുകൾ കാര്യക്ഷമമായി തന്നെ നഗരസഭയിൽ നടപ്പിലാക്കിയിരുന്നു.ക്ലിനിക്ക് 22 സെന്ററുകളിലായി പ്രവർത്തിക്കുന്നുണ്ട്. ആവശ്യമായ മരുന്നുകളും പ്രഷർ, ഷുഗർ തുടങ്ങിയ ചെക്കപ്പുകളും മാസത്തിൽ രണ്ട് തവണ ഓരോ സെന്ററിൽ വെച്ചും നടത്താറുണ്ട് . ചെക്കപ്പ് നടത്തുന്ന ദിവസം മുൻകൂട്ടി വയോജനങ്ങളെ കൃത്യമായി അറിയിക്കുകയും ചെയ്യാറുണ്ട്.കിടപ്പുരോഗികൾക്ക് എല്ലാ വർഷവും കട്ടിൽ വിതരണവും നടത്തുന്നുണ്ട്. മുന്നൂറോളം വയോജനങ്ങൾക്ക് നഗരസഭ ഇതുവരെ കട്ടിൽ വിതരണം ചെയ്തു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )