
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
- കമ്പനികൾ സിലിണ്ടറിന് 51.50 രൂപയാണ് കുറച്ചത്
ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ.കമ്പനികൾ സിലിണ്ടറിന് 51.50 രൂപയാണ് കുറച്ചത്. പുതിയ വില സെപ്‌തംബർ ഒന്ന് മുതൽ നിലവിൽ വരും. എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില കുറക്കുന്നത് തുടർച്ചയായ മൂന്നാം മാസമാണ്. വില കുറഞ്ഞതോടെ കൊച്ചിയിൽ വാണിജ്യപാചകവാതക സിലിണ്ടിറിന്റെ വില 1587 രൂപയായി കുറച്ചത്.

ആഗസ്റ്റിൽ പാചകവാതക സിലിണ്ടിറിന് എണ്ണകമ്പനികൾ 33.50 രൂപ കുറച്ചിരുന്നു. ജൂലൈയിൽ 58.50 രൂപയും എണ്ണകമ്പനികൾ കുറച്ചിരുന്നു. അതേസമയം, 14.2 കിലോ ഗ്രാമിന്റെ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ എണ്ണകമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. ജൂണിൽ എണ്ണകമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന് 24 രൂപ കുറച്ചിരുന്നു. എന്നാൽ, ഏപ്രിലിൽ ഏഴ് രൂപയുടെ കുറവ് വരുത്തിയ കമ്പനികൾ മാർച്ചിൽ വില കൂട്ടുകയും ചെയ്തിരുന്നു.
CATEGORIES News
TAGS newdelhi