വാഴയെ വിഭവസമൃദ്ധമാക്കി മുക്കം അൽ ഇർഷാദ് കോളേജ്

വാഴയെ വിഭവസമൃദ്ധമാക്കി മുക്കം അൽ ഇർഷാദ് കോളേജ്

  • പഴം കൊണ്ടുള്ള ഖീർ, ഹൽവ, ശർക്കര സിറപ്പ്, പാൻ കേക്ക്, സാൻവിച്ച്, കട്‌ലേറ്റ്, ബർഫി, സ്റ്റിക്കി റൈസ് എന്നീ വ്യത്യസ്തമായ വിഭവങ്ങൾ ആണ് ഉണ്ടാക്കിയത്

മുക്കം: അഞ്ഞൂറിലധികം വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കി അൽ ഇർഷാദ് ആർട്‌സ് ആൻഡ് സയൻസ് വിമൻസ് കോളേജിലെ വിദ്യാർത്ഥികൾ. വാഴയിൽ നിന്നാണ് വിഭവങ്ങൾ ഉണ്ടാക്കിയത്. കോളേജിൽ സംഘടിപ്പിച്ച കദളിക ഭക്ഷ്യമേളയിലാണ് വാഴയിൽ നിന്നും വിഭവങ്ങൾ ഉണ്ടാക്കിയത്. പഴം കൊണ്ടുള്ള ഖീർ, ഹൽവ, ശർക്കര സിറപ്പ്, പാൻ കേക്ക്, സാൻവിച്ച്, കട്‌ലേറ്റ്, ബർഫി, സ്റ്റിക്കി റൈസ് എന്നീ വ്യത്യസ്തമായ വിഭവങ്ങൾ ആണ് ഉണ്ടാക്കിയത്.

പരിപാടി ഉദ്ഘാടനം ചെയ്തത് പ്രിൻസിപ്പൽ പ്രൊഫ.വി.സെലീന ആണ് . സിജി സീനിയർ ട്രെയിനർ പി.എ. ഉസൈൻ, ജസീറ, ബിന്ദു എന്നിവർ സംസാരിച്ചു. പരിപാടിക്ക് നേതൃത്വം നൽകിയത് അധ്യാപകരായ ലിജോ ജോസഫ്, കെ. റുക്സാന, ജമീമ ജോണി, സവിനു, സ്റ്റെർലിൻ വിദ്യാർഥികളായ ഫാത്തിമ ഷിറിൻ, ഫാത്തിമ ബത്തൂൽ, ഹനീന ഷെറിൻ, അവന്തിക എന്നിവരാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )