
വാൽപ്പാറ വാഹനാപകടം ; ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു
- കോയമ്പത്തൂരിലെ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സഹ ഡ്രൈവർ നൗഷാദ് അലിയാണ് മരിച്ചത്
കോയമ്പത്തൂർ : നാടിനെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കോയമ്പത്തൂരിലെ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സഹ ഡ്രൈവർ നൗഷാദ് അലിയാണ് മരിച്ചത്. പുലർച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. നൗഷാദ് അലിയുടെ ആരോഗ്യം വഷളായിട്ടും ഡോക്ടർമാരെത്താൻ വൈകിയെന്ന് കുടുംബം ആരോപിച്ചു. കോയമ്പത്തൂരിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു നൗഷാദ് അലി.
CATEGORIES News
TAGS koyabathoor
