വിദ്യാലയത്തിന് പഠനോപകരണങ്ങൾ കൈമാറി

വിദ്യാലയത്തിന് പഠനോപകരണങ്ങൾ കൈമാറി

  • പി ടി എ പ്രസിഡൻ്റ് മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എച്ച്എം സൽമ.പി പഠനോപകരണങ്ങൾ ഏറ്റുവാങ്ങി

കൊയിലാണ്ടി:ഗോഖലെ യു.പി സ്കൂളിലെ 1979 – 80 വർഷം സ്കൂൾ വിട്ട പൂർവ വിദ്യാർത്ഥികളുടെ വാട്സാപ്പ് കൂട്ടായ്മ വിദ്യാലയത്തിന് ഷെൽഫും പുസ്തകങ്ങളും ലാബ് ഉപകരണങ്ങളുമടങ്ങുന്ന പഠനോപകരണങ്ങൾ കൈമാറി. പി ടി എ പ്രസിഡൻ്റ് മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എച്ച്എം സൽമ.പി പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.

സുരേഷ് ബാബു കെ.കെ, ചിത്ര, വാസു സി.കെ , മോഹൻദാസ് എന്നിവർ സംസാരിച്ചു. രാഷിദ് മാസ്റ്റർ സ്വാഗതവും അസ്സയിനാർ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )