വിഷു ഫല പുണ്യം തേടി പിഷാരികാവിൽ ഭക്തജനപ്രവാഹം

വിഷു ഫല പുണ്യം തേടി പിഷാരികാവിൽ ഭക്തജനപ്രവാഹം

  • ഞായർ ദിവസങ്ങളിലാണ് സാധാരണ ഭക്തർ കൂടുതലെത്താറുള്ളത്. ഇത്തവണത്തെ വിഷു ഞായറാഴ്ചയാണെന്ന പ്രത്യേകതയുമുണ്ട്.

കൊയിലാണ്ടി: വിഷു തലേന്ന് രാവിലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നിരവധിപ്പേർ ദർശനത്തിനെത്തി. വിഷുക്കണി കാണാനും ഞായറാഴ്ച പുലർച്ചെ നിരവധി ഭക്തരെത്തും. ദേവിയെ തൊഴുത്, കണികണ്ട്, മേൽശാന്തിയിൽ നിന്നും കൈനീട്ടം വാങ്ങിയാണ് ഭക്തരുടെ മടക്കം. കാളിയാട്ടത്തിന് ശേഷം ധാരാളം ഭക്തരെത്തുന്ന ദിവസമാണിത്. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സാധാരണ ഭക്തർ കൂടുതലെത്താറുള്ളത്. ഇത്തവണത്തെ വിഷു ഞായറാഴ്ചയാണെന്ന പ്രത്യേകതയുമുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )