വിഷൻ 205 സെമിനാറിന്റെ ഭാഗമായി ആശയാവതരണ ശിൽപ്പശാല നടന്നു

വിഷൻ 205 സെമിനാറിന്റെ ഭാഗമായി ആശയാവതരണ ശിൽപ്പശാല നടന്നു

  • പരിപാടി എൻ ഇ ഹരികുമാർ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന “വിഷൻ 2050” സെമിനാറിന്റെ ഭാഗമായി ആശയാവതരണ ശിൽപ്പശാല ജിവിഎച്ച്എസ്എസ് കൊയിലാണ്ടി കൗൺസിൽ ഹാളിൽ വെച്ച് നടന്നു. വിവിധ മേഖലകളിലെ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ, യുവജന സംഘടനാ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്ത പരിപാടി ഭാവി വികസന ദിശകൾ ചർച്ച ചെയ്യുന്നതിനുള്ള വേദിയായി മാറി.
ശിൽപ്പശാലയിൽ 2050-നെ ലക്ഷ്യമാക്കി വിദ്യാഭ്യാസം, സ്പോർട്സ്, സാമൂഹ്യ പുരോഗതി, സാംസ്കാരിക വളർച്ച തുടങ്ങിയ മേഖലകളിൽ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത പ്രമേയമായി അവതരിപ്പിച്ചു. പ്രാദേശിക തലത്തിൽ അടിസ്ഥാന സൗകര്യ വികസനം, യുവജന ശേഷി വർദ്ധന, ആരോഗ്യകരമായ സമൂഹ നിർമ്മാണം, കായിക പരിശീലന കേന്ദ്രങ്ങൾ രൂപീകരിക്കൽ തുടങ്ങിയ നിർദേശങ്ങൾ ചർച്ചയായി.

പരിപാടി എൻ ഇ ഹരികുമാർ ഉദ്ഘാടനം ചെയ്തു. വിഷൻ 2050” എന്നത് ഒരു ആശയം മാത്രമല്ല, സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെ നടപ്പിലാക്കേണ്ട പ്രവർത്തന പദ്ധതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാദേശിക ജനങ്ങളുടെ സജീവ പങ്കാളിത്തവും സ്ഥാപനങ്ങളുടെ ഏകോപിത പ്രവർത്തനവുമാണ് ലക്ഷ്യസാക്ഷാത്കാരത്തിന് നിർണായകമെന്ന് അവർ ചൂണ്ടിക്കാട്ടി. പരിപാടിയിൽ പങ്കെടുത്തവർ നിർദേശങ്ങൾ മുന്നോട്ട് വച്ച് ഭാവി പ്രവർത്തനങ്ങൾക്ക് മാർഗരേഖ രൂപപ്പെടുത്തുന്നതിനുള്ള സംവാദത്തിൽ സജീവമായി പങ്കാളികളായി. അടുത്ത ഘട്ടത്തിൽ വിപുലമായ സെമിനാറും പൊതുചർച്ചയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. എംജി ബൽരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വ : സുനിൽ മോഹൻ അധ്യക്ഷതവഹിച്ചു. സി ജയരാജൻ എ ഹരിദാസ് പ്രൊഫസർ പ്രഭാകരൻ പി കെ, അഡ്വ: കെ.ടി ശ്രീനിവാസൻ , എൻ ജയപ്രകാശ് രാജൻ പഴങ്കാവിൽ ശ്രീലാൽ പെരുവട്ടൂർ എന്നിവർ ആശംസകൾ നേരന്ന് സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )