വീടിന്റെ ചുറ്റുമതിൽ തകർന്ന് നടപ്പാതയിലേക്ക് പതിച്ചു

വീടിന്റെ ചുറ്റുമതിൽ തകർന്ന് നടപ്പാതയിലേക്ക് പതിച്ചു

  • വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന തിരക്കേറിയ ഭാഗത്താണ് മതിലിടിഞ്ഞുവീണത്.

മൊകേരി : കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിലെ കടത്തനാടൻ കല്ലിൽ വീടിന്റെ ചുറ്റുമതിൽ തകർന്നുവീണ് നടപ്പാതയുടെ കൈവരികൾ തകർന്നു. ചീളുപറമ്പത്ത് സുരേന്ദ്രന്റെ വീടിന്റെ മതിലാണ് ശനിയാഴ്ചയുണ്ടായ ശക്തമായ മഴയിൽ നടപ്പാതയിലേക്ക് ഇടിഞ്ഞുവീണത്.

രാത്രിയായതിനാൽ ആളപായം ഒഴിവായി. വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂ‌ൾ, മൊകേരി ഗവ. കോളേജ്, മൊകേരി എൽപി സ്കൂൾ എന്നിവിടങ്ങളിലേക്കടക്കമുള്ള വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന തിരക്കേറിയ ഭാഗത്താണ് മതിലിടിഞ്ഞുവീണത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )