വെടിക്കെട്ടപകടം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു

വെടിക്കെട്ടപകടം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു

  • ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളി കിണാവൂരിലെ രതീഷ് ആണ് മരിച്ചത്

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റംമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളി കിണാവൂരിലെ രതീഷ് (38) ആണ് ഇന്ന് രാവിലെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പരേതനായ അമ്പൂഞ്ഞി – ജാനകി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: കാഞ്ചന, രാഗിണി. ശനിയാഴ്ച വൈകിട്ടോടെ മരിച്ച സന്ദീപും രതീഷും സുഹൃത്തുക്കളാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )