
വൈത്തിരിയിൽ റിസോർട്ടിൽ തൂങ്ങിമരിച്ചവരെ തിരിച്ചറിഞ്ഞു; കൊയിലാണ്ടി, ഉള്ളിയേരി സ്വദേശികൾ
- കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തൽ തെക്കെ കോട്ടോകുഴി പ്രമോദ് , ഉളളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
വൈത്തിരി:പഴയ വൈത്തിരിയിൽ റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു.മരിച്ചത് കൊയിലാണ്ടി കാവുവട്ടം, ഉളിയേരി സ്വദേശികളാണ് .കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തൽ തെക്കെ കോട്ടോകുഴി പ്രമോദ് (54), ഉളളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി(34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

ഇന്ന് രാവിലെയാണ് ഇരുവരെയും റിസോർട്ടിന് ചേർന്ന മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇരുവരുടെയും ബന്ധുക്കൾ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. പ്രമോദ് നേരത്തെ നാറാത്ത് ഫർണ്ണിച്ചർ കട നടത്തിയിരുന്നു.
CATEGORIES News