വ്യാജ വാറ്റ് കേന്ദ്രത്തിൽ റെയ്ഡ് ;275 ലിറ്റർ വാഷ് പിടിച്ചെടുത്തു

വ്യാജ വാറ്റ് കേന്ദ്രത്തിൽ റെയ്ഡ് ;275 ലിറ്റർ വാഷ് പിടിച്ചെടുത്തു

  • കീഴരിയൂർ ഇയ്യാലോൽ ഭാഗത്തുള്ള പഴയ കരിങ്കൽ ക്വാറിക്ക് സമീപത്ത് ഒളിപ്പിച്ച നിലയിലാണ് വാഷ് കണ്ടെടുത്തത്

കീഴരിയൂർ : വൻതോതിൽ വാഷ് പിടിച്ചെടുത്തു. കീഴരിയൂർ ഇയ്യാലോൽ ഭാഗത്തുള്ള പഴയ കരിങ്കൽ ക്വാറിക്ക് സമീപത്ത് ഒളിപ്പിച്ച നിലയിലാണ് 275 ലിറ്റർ വാഷ് കണ്ടെടുത്തത്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം നടന്നത്.

ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്കും കൂട്ടരുമാണ് ഇയ്യാലോൽ ഭാഗത്ത് പരിശോധന നടത്തിയത്.

ഉടമസ്ഥനില്ലാത്ത നിലയിൽ കാടുകൾക്കുള്ളിൽ കന്നാസുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബാബു പി.സി, അമ്മദ്.കെ.സി, പ്രിവവൻ്റീവ് ഓഫീസർ (ഗ്രേഡ്) ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർ വിവേക് തുടങ്ങിയവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )