
വ്യാപാരിയുടെ ഒന്നര കിലോ സ്വർണം കവർന്നു
- കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം
കോഴിക്കോട്: കെഎസ്ആർസി ബസിൽ വൻ സ്വർണ കവർച്ച. തൃശൂരിലെ സ്വർണ വ്യാപാരിയുടെ ഒരു കോടി രൂപയോളം വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപ്പെട്ടത്. കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. കുറ്റിപ്പുറത്ത് നിന്നാണ് ജിബിൻ ബസിൽ കയറിയത്. എടപ്പാളിലെത്തിയപ്പോൾ ബാഗ് തുറന്നു കിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ടത്.

ചങ്ങരംകുളം പോലീസിൽ വിവരം അറിയിക്കുകയും ബസ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് യാത്രക്കാരെ പരിശോധിക്കുകയും ചെയ്തു. എന്നാൽ സ്വർണം കിട്ടിയില്ല. സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CATEGORIES News