ശബരിമല: കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടുകൾ അവസാനിപ്പിച്ച് ഹൈക്കോടതി

ശബരിമല: കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടുകൾ അവസാനിപ്പിച്ച് ഹൈക്കോടതി

  • കേസിൽ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി : ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടുകൾ അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനർനിർമ്മാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു.

സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി സ്വീകരിച്ചിരുന്നു. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേർ കൊടിമര പുനർനിർമ്മാണത്തിന് സംഭാവന നൽകി. നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെങ്കിൽ വിജിലൻസ് കോടതിയെ അറിയിച്ചു. എ എസ് പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീതും നൽകിയെന്ന് സ്പോർട്സ് റിപ്പോർട്ടിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )