ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്നും ഇനി നേരിട്ട് പമ്പയിൽ എത്താം

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്നും ഇനി നേരിട്ട് പമ്പയിൽ എത്താം

വിമാനത്താവളങ്ങളിൽ നിന്നും നേരിട്ട് പമ്പയിലേക്ക് യാത്ര സൗകര്യം ഒരുക്കും എന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്നും ഇനി നേരിട്ട് പമ്പയിൽ എത്താം. വിമാനത്താവളങ്ങളിൽ നിന്നും നേരിട്ട് പമ്പയിലേക്ക് യാത്ര സൗകര്യം ഒരുക്കും എന്ന് കെഎസ്ആർടിസി. 2026-27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ ആരംഭിക്കും. ഇരു വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവീസുകൾ സംബന്ധിച്ച് കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാഗത മന്ത്രി സി.പി ജോൺ ഈസർവീസുകൾ പ്രഖ്യാപിച്ചു .

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി ഒൻപതരയ്ക്ക് പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുന്നത്. വൈകിട്ട് ഏഴ് മണിക്ക് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയിൽ പമ്പയിൽ നിന്ന് മടക്ക സർവീസ് നടത്തും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി എട്ടരയ്ക്ക് പമ്പയിലേക്ക് സർവീസ് ആരംഭിക്കാനും തിരികെ വൈകിട്ട് ഏഴ് മണിക്ക് വിമാനത്താവളത്തിലെത്തുന്ന രീതിയിൽ പമ്പയിൽ നിന്ന് സർവീസ് ക്രമീകരിക്കാനുമാണ് തീരുമാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )