ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സി മികച്ച സേവനമൊരുക്കി -മന്ത്രി കെ ബി ഗണേഷ് കുമാർ

ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സി മികച്ച സേവനമൊരുക്കി -മന്ത്രി കെ ബി ഗണേഷ് കുമാർ

  • മകരവിളക്കിന് 900 ബസുകൾ സജ്ജം

പത്തനംതിട്ട:ശബരിമല മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സർവീസ് നടത്തുന്നതിന് 900 ബസ്സുകൾ സജ്ജമാക്കിയതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ആവശ്യമെങ്കിൽ നൂറു ബസ്സുകൾ കൂടി അനുവദിക്കും. പമ്പയിൽ നടത്തിയ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതൽ ബസുകൾ സർവീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹിൽടോപ്പിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്നും, ഇത്തവണത്തേത് പരാതികൾ കുറഞ്ഞ സീസണായിരുന്നുവെന്നും, കെഎസ്ആർടിസിയുടെ സേവനങ്ങളിൽ സംതൃപ്‌തരാണെന്നാണ് പമ്പയിൽ അയ്യപ്പ ഭക്തരോട് സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് എന്നും മികച്ച രീതിയിൽ കെഎസ്ആർടിസി സർവീസുകൾ നടക്കുന്നത് നേരിൽ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തില്ലയെന്നത് ആശ്വാസകരമാണ്. റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള കൂടുതൽ സംവിധാനങ്ങൾ അടുത്ത സീസണിൽ ഒരുക്കുമെന്ന് മന്ത്രി കൂട്ടിചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )