ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി

ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി

  • ഇതുമായി ബന്ധപ്പെട്ട് നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും

പത്തനംതിട്ട:ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തിരുന്നു. തുടർന്നാണ് പോലീസ് നടപടി.

എസ്എപി ക്യാമ്പസിലെ 23 പോലീസുകാർക്ക് കണ്ണൂർ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്. ശ്രീജിത്ത് നിർദേശം നൽകി. 23 പോലീസുകാരും നടപടിയെ തുടർന്ന് ശബരിമലയിൽ നിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിർദേശം. നാളെ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )