
ശബരിമലയിൽ വെർച്ച്വൽ ക്യൂ സ്ലോട്ട് കൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവു വരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്
- മാസ പൂജയ്ക്കായി 16 മുതൽ 21 വരെയാണ് ശബരിമല നട തുറക്കുന്നത്
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ശബരിമലയിൽ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണത്തിൽ ഇളവ് വരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്ച്വൽ ക്യൂ സ്ലോട്ടുകൾ ദേവസ്വം ബോർഡ് വീണ്ടും തുറന്നു. അയ്യപ്പ സംഗമം നടക്കുന്ന ദിവസത്തെ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾ ഇന്നലെ ബ്ലോക്ക് ചെയ്തിരുന്നു. 19,20 തീയതികളിൽ ആയിരുന്നു നിയന്ത്രണം. രണ്ടു ദിവസങ്ങളിൽ പതിനായിരത്തിൽ താഴെ ഭക്തർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. ഹൈക്കോടതി നിർദേശം മറികടന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം.

മാസ പൂജയ്ക്കായി 16 മുതൽ 21 വരെയാണ് ശബരിമല നട തുറക്കുന്നത്. ഈ ദിവസങ്ങളിൽ സാധാരണ അമ്പതിനായിരം വരെയാണ് വെർച്ച്വൽ ക്യൂ സ്ലോട്ടുകൾ അനുവദിക്കുക. അയ്യപ്പ സം ഗംമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനം ഒരുക്കാനായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അയ്യപ്പ സംഗമത്തിന്റെ പേരിൽ സാധാരണ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന്സംഗമത്തിന്റെ പേരിൽ സാധാരണ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. ഇത് മറികടന്നാണ് ഭക്തർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്.