
സംസ്ഥാന സ്കൂൾ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകൾക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ
- സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ മാതൃകയിൽ കായിക പ്രതിഭകൾക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ വിജയികൾക്ക് ഇനി സ്വർണ കപ്പ് നൽകും. സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ മാതൃകയിൽ കായിക പ്രതിഭകൾക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ പോയിന്റ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117. 5 പവനുള്ള കപ്പ് നൽകും. ശാസ്ത്രമേളക്ക് ഒരു കിലോ തൂക്കമുള്ള സ്വർണ കപ്പ് നൽകാനായി സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ധനശേഖരണം നടത്തിയിരുന്നു. കപ്പ് നിർമ്മിച്ചില്ല. ഈ പണവും കായികമേളക്കുള്ള സ്പോൺസർഷിപ്പ് പണവും ഉപയോഗിച്ച് കപ്പ് നിർമ്മിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ചാണ് ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ്.
CATEGORIES News
