
സംസ്ഥാനതല ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നിഹാരിക രാജ്
- സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പാണ് മത്സരം സംഘടിപ്പിച്ചത്
കൊയിലാണ്ടി: സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് സംഘടിപ്പിച്ച ചിത്രചരചനാ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നിഹാരിക രാജ്.നാല് മാസങ്ങൾക്ക് മുൻപ് സംഘടിപ്പിച്ച മത്സരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിലായിരുന്നു നിഹാരിക മത്സരിച്ചത്.
ജില്ലാ തലത്തിൽ നിന്ന് തിരഞ്ഞെടുക്കുകയും തുടർന്ന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ സൈറ്റിൽ വൈദ്യുതി പാഴാക്കരുതെന്ന ചിത്രരചനാ മത്സരത്തെ കുറിച്ചുള്ള വാർത്തയുടെ അടിസ്ഥാനത്തിൽ നിഹാരിക ചിത്രം വരയ്ക്കുകയും തപാൽ വഴി അയയ്ക്കുകയുമായിരുന്നു.
20000 രൂപയടങ്ങുന്നതാണ് സമ്മാനം. 26ന് തിരുവനന്തപുരത്ത് നടക്കുന്ന വൈദ്യുതി സുരക്ഷാ വാരാചരണം പരിപാടിയിൽ വൈദ്യുതി മന്ത്രി സമ്മാനിക്കും . പൂക്കാട് സ്വദേശിയായ നിഹാരിക രാജ് പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.