സംസ്ഥാനത്തിന്റെ പുതിയ എക്സൈസ് കമ്മീഷണറായി ശ്രീറാം സാംബശിവ റാവു ഐഎഎസിനെ നിയമിച്ചു

സംസ്ഥാനത്തിന്റെ പുതിയ എക്സൈസ് കമ്മീഷണറായി ശ്രീറാം സാംബശിവ റാവു ഐഎഎസിനെ നിയമിച്ചു

  • മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്നു ഇദ്ദേഹം

തിരുവനന്തപുരം : ശ്രീറാം സാംബശിവ റാവു ഐഎഎസിനെ സംസ്ഥാനത്തിന്റെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു . സീറാം സാബശിവ റാവുവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു . മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്നു ഇദ്ദേഹം . കഴിഞ്ഞ കുറേക്കാലങ്ങളായി ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു എക്സൈസ് കമ്മീഷണറായി പ്രവർത്തിച്ചിരുന്നത് . എന്നാൽ ഐഎഎസ് കേഡറായ എക്സൈസ് കമ്മീഷണർ പദവിയിൽ ഐഎഎസുകാരായ ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു .

എഡിജിപി എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണറായിരിക്കെയാണ് നിയമനം ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷൻ ട്രൈബ്യൂണലിനെ സമീപിച്ചത് . തുടർന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ച് മുൻ കമ്മീഷണർ എം ആർ അജിത് കുമാറിനെ
സ്ഥാനത്തുനിന്ന് മാറിയിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )