
നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി
- സിറ്റി മാനേജർ ഇൻ ചാർജ്ജ് പി.എ. വിനോദിൻ്റെ നേതൃത്വത്തിൽ നഗരത്തിലെ ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന 13 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
കൊയിലാണ്ടി :നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ്ജ് പി.എ. വിനോദിൻ്റെ നേതൃത്വത്തിൽ നഗരത്തിലെ ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന 13 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ന്യൂനതകൾ കണ്ടെത്തിയ 4 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നോട്ടീസ് നൽകിയ സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും.

കുടിവെള്ളത്തിൻ്റെ ഗുണനിലവാരം, ജീവനക്കാരുടെ ആരോഗ്യ – ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. പരിശോധനയിൽ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെമീഷ് മുഹമ്മദ്, ലിഷ . എം എം എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് നഗരസഭ സെക്രട്ടറി എൽ പാർവ്വതി ചന്ദ്രൻ , KAS അറിയിച്ചു.
CATEGORIES News
