
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഫലം ജൂൺ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും
- ആദ്യ അലോട്ട്മെന്റ് പട്ടിക പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17ന് വൈകിട്ട് അഞ്ചുമണി വരെ നടക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഫലം ജൂൺ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യമാകും വിധമായിരിക്കും ഫലം പ്രസിദ്ധികരിക്കുക. ആദ്യ അലോട്ട്മെന്റ് പട്ടിക പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17ന് വൈകിട്ട് അഞ്ചുമണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റായ ‘https://www.hscap.kerala.gov.in’ ൽ പ്രവേശിച്ച് ‘Candidate Login-SWS’ എന്നതിലൂടെ ലോഗിൻ ചെയ്ത് ചെയ്ത് ക്യാൻഡിഡേറ്റ് ย้ย ‘First Allot Results’ എന്ന ലിങ്കിലൂടെ ലഭിക്കും.

അലോട്ട്മെന്റ് ലഭിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ ‘First Allot Results’ എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം മെയ് 25ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻ്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും
