സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി വർദ്ധിപ്പിച്ച് മുഖ്യമന്ത്രി വിജയ്

സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി വർദ്ധിപ്പിച്ച് മുഖ്യമന്ത്രി വിജയ്

  • തമിഴ്‌നാട് സംസ്ഥാനത്തെ ഏകദേശം 16 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് ഉത്തരവ്.

ചെന്നൈ: തമിഴ്‌നാട്ടിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി അധികാരത്തിലേറിയ ആദ്യ ദിനങ്ങളിൽ തന്നെ കൈയ്യടി നേടുകയാണ് മുഖ്യമന്ത്രി വിജയ്. ആദ്യം മദ്യശാലകളുടെ കാര്യത്തിൽ കടുത്ത നിയന്ത്രണം കൊണ്ടുവന്ന മുഖ്യമന്ത്രി തൊട്ടുപിന്നാലെ പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോൾ കൈയ്യടി നേടിയിരിക്കുന്നത്.

സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്. ഈ വർദ്ധനവിന് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് സംസ്ഥാനത്തെ ഏകദേശം 16 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് ഉത്തരവ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )