സമ്പദ്‌വ്യവസ്ഥയുടെ തകർച്ച പിടിച്ചുനിർത്താൻ പുതിയ തന്ത്രവുമായി പ്രധാനമന്ത്രി

സമ്പദ്‌വ്യവസ്ഥയുടെ തകർച്ച പിടിച്ചുനിർത്താൻ പുതിയ തന്ത്രവുമായി പ്രധാനമന്ത്രി

  • രൂപയുടെ തകർച്ച മൂലം കേന്ദ്രസർക്കാർ ഇപ്പോൾ പ്രതിരോധത്തിലാണ്.

ന്യൂഡൽഹി:സമ്പദ്‌വ്യവസ്ഥയുടെ തകർച്ച പിടിച്ചുനിർത്താൻ പുതിയ തന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോണ്ട് വിപണിയിൽ വിദേശനിക്ഷേപം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം.
ബോണ്ടുവരുമാനത്തിൻമേൽ വിദേശനിക്ഷേപകർക്കുള്ള നികുതി വലിയ രീതിയിൽ കുറക്കാനാണ് ഒരുങ്ങുന്നത്. ധനമന്ത്രാലയം ഗൗരവമായി ഇക്കാര്യം പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. റിസർവ് ബാങ്കാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്.

എന്നാൽ ഇക്കാര്യത്തിൽ ധനമന്ത്രാലയം അന്തിമതീരുമാനമെടുത്തിട്ടില്ലെ ന്നാണ് റിപ്പോർട്ട്. രൂപയുടെ തകർച്ച മൂലം കേന്ദ്രസർക്കാർ ഇപ്പോൾ പ്രതിരോധത്തിലാണ്. അതിൽ നിന്ന് കരകയറാൻ ഏത് വഴിയും സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. അതേസമയം, മിഡിൽ ഈസ്റ്റ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ചില പോംവഴികൾ നേരത്തെ തന്നെ മോദി മുന്നോട്ടുവെച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )