
സംസ്ഥാനത്ത് സെപ്റ്റംബർ 21 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം
- സെപ്റ്റംബർ 17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഇടിമിന്നലോടും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റോടും കൂടിയ ഒറ്റപ്പെട്ടശക്തമായ മഴ ലഭിച്ചേക്കും.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യതയും കാലാവസ്ഥാ വ്യതിയാനങ്ങളും രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. നിലവിലെ സാഹചര്യത്തിൽ ഇന്ന് മുതൽ 21 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഇടിമിന്നലോടും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റോടും കൂടിയ ഒറ്റപ്പെട്ടശക്തമായ മഴ ലഭിച്ചേക്കും.

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. സെപ്റ്റംബർ 19 ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 20 ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത മുന്നിൽ കണ്ട്മഴ സാധ്യത മുന്നിൽ കണ്ട് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
