പുറക്കാട് കൈനോളി സുകുമാരൻ മിനി സ്റ്റേഡിയം നിർമ്മാണം ഉടൻ പൂർത്തീകരിക്കണം

പുറക്കാട് കൈനോളി സുകുമാരൻ മിനി സ്റ്റേഡിയം നിർമ്മാണം ഉടൻ പൂർത്തീകരിക്കണം

  • യോഗത്തിൽ ടി എം രമേശൻ അധ്യക്ഷത വഹിച്ചു.

പുറക്കാട്: പാതിവഴിയിൽ നിലച്ച ഇൻഡോർ സ്റ്റേഡിയം നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന്എൻ.സി.പി (എസ്.പി) തിക്കോടി മണ്ഡലം കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടുപുറക്കാട്ടെ കലാ-കായിക രംഗത്തിന് വർഷങ്ങളായി വലിയ സംഭാവന നൽകിയിരുന്ന കൈനോളി സുകുമാരൻ മിനി സ്റ്റേഡിയം ഇന്ന് ശോചനീയാവസ്ഥയിൽ. ഒരുകാലത്ത് പുറക്കാട്ടെ സാംസ്കാരികവും കായികവുമായ ഒട്ടേറെ പ്രവർത്തനങ്ങളുടെ പ്രധാന വേദിയായിരുന്ന സ്റ്റേഡിയമാണ് ഇപ്പോൾ അവഗണിക്കപ്പെട്ട നിലയിലായിരിക്കുന്നത്.ക്ലബ്ബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്ന നാടകങ്ങൾ, വിവിധ ഉത്സവ പരിപാടികൾ, രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾ തുടങ്ങി നിരവധി പൊതുപരിപാടികൾക്ക് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കുട്ടികളും മുതിർന്നവരും വോളിബോൾ, ഫുട്ബോൾ തുടങ്ങിയ കായിക വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നതും ഇവിടെ പതിവായിരുന്നു. നിരവധി ജില്ലാതല കമ്പവലി മത്സരങ്ങൾക്കും സ്റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്.സ്റ്റേഡിയം ഇൻഡോർ സ്റ്റേഡിയമായി ഉയർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചതോടെയാണ് നിലവിലെ ദുരവസ്ഥ കൂടുതൽ രൂക്ഷമായത്.

നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്നതിനാൽ പ്രദേശത്തെ കായികപ്രേമികൾക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും സ്റ്റേഡിയത്തിന്റെ സൗകര്യങ്ങൾ പഴയതുപോലെ പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണ്.പുറക്കാട്ടെ ജനങ്ങളുടെ കായിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിച്ച് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിർമ്മാണം പൂർത്തിയാക്കിയ ശേഷം സ്റ്റേഡിയം പൊതുജനങ്ങൾക്ക് പഴയതുപോലെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ തുറന്നുകൊടുക്കണമെന്നും ആവശ്യപ്പെട്ടു.യോഗത്തിൽ ടി എം രമേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് എം.എ ഗംഗാധരൻ , ജില്ലാ സെക്രട്ടറി സി ജയരാജ്, കൈനോളി ഗോപി, ടി.കെ കണ്ണൻ, ടി.കെ സന്തോഷ് , കെ എം ഷിബു എന്നിവർ സംസാരിച്ചു തിക്കോടി മണ്ഡലം പ്രസിഡൻ്റായി ടി. എം രമേശനെയും, വൈസ് പ്രസിഡൻ്റൊയി ടി.കെ കണ്ണനെയും, ട്രഷററായി ടി.കെ സന്തോഷിനെയും സെക്രട്ടറി ആയി കെ. എം ഷിബുവിനെയും തെരഞ്ഞെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )