
സംസ്ഥാനത്ത് സ്കൂൾ ഉച്ച ഭക്ഷണ മെനു;സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിക്ക് മെനു തീരുമാനിക്കാം
- രണ്ട് കറികൾ നിർബന്ധമായും നൽകണമെന്നും.നിശ്ചിത അളവിൽ പച്ചക്കറികളും പയർ വർഗങ്ങളും ഉൾപ്പെടുത്തണമെന്നും മാത്രമാണ് നിർദേശം നൽകിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ ഉച്ച ഭക്ഷണ മെനുവിൽ നിന്നു പിന്മാറാൻ പുതിയ സർക്കാർ ഫ്രൈഡ് റൈസും ബിരിയാണിയും, മുട്ടയും അവിയലും മുട്ടറോസ്റ്റും വരെയുള്ള വിഭവങ്ങളോടെയാണ് കഴിഞ്ഞ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കഴിഞ്ഞ സർക്കാർ മെനു പരിഷ്കരിച്ചത്. എന്നാൽ ഭക്ഷണത്തിനുള്ള സർക്കാർ വിഹിതത്തിൽ വർധന വരുത്താത്തതിനാൽ ഭൂരിപക്ഷം സ്കൂളുകളിലും പരിഷ്കാരം കടലാസിൽ ഒതുങ്ങി.ഇതോടെയാണ് വീണ്ടും ചോറും രണ്ട് കറികളും എന്ന പഴയരീതി മതിയെന്ന നിർദേശം ലഭിച്ചത്.സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിക്ക് മെനു തീരുമാനിക്കാം എന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗരേഖയിൽ പറയുന്നത്. ചോറിനൊപ്പം രണ്ട് കറികൾ നിർബന്ധമായും നൽകണമെന്നും.നിശ്ചിത അളവിൽ പച്ചക്കറികളും പയർ വർഗങ്ങളും ഉൾപ്പെടുത്തണമെന്നും മാത്രമാണ് നിർദേശം നൽകിയത്.

രണ്ടാഴ്ചത്തേയ്ക്കുള്ള സാംപിൾ മെനുവും പ്രസിദ്ധീകരിച്ചു. ഇതിൽ തേങ്ങാച്ചോറ്, കാരറ്റ് ചോറ്, നാരങ്ങാച്ചോറ്, വെജിറ്റബിൾ ബിരിയാണി, മുട്ടക്കറി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നിർബന്ധമല്ല. ഫണ്ടിന്റെ ലഭ്യത അനുസരിച്ചും കുട്ടികളുടെ താത്പര്യം കണക്കിലെടുത്തും മീനും ഇറച്ചിയും മെനുവിൽ ഉൾപ്പെടുത്താമെന്നാണ് നിർദേശം.അഞ്ചാം ക്ലാസുവരെ 6.19 രൂപയും ആറ് മുതൽ എട്ടുവരെ ക്ലാസുകളിൽ 9.29 രൂപയും മാത്രമാണ് ഒരുദിവസത്തെ ഭക്ഷണവിഹിതമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്നത്.
