സംസ്ഥാനത്ത്  സ്വർണ വിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

  • 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,19,040 രൂപയാണ് ഇപ്പോൾ വില വരുന്നത്.

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഇന്ന് രാവിലെ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം 14,880 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,19,040 രൂപയാണ് ഇപ്പോൾ വില വരുന്നത്. ഇന്നലെ രാവിലെ ഒറ്റയടിക്ക് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 10,200 രൂപയോളം വിലവർധനവുണ്ടായിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഉച്ചക്ക് ശേഷം 4800 രൂപ കുറയുകയായിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )