സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

  • പവന് 1,14,700 രൂപയാണ് നിലവിലെ വില.

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. കഴിഞ്ഞ ദിവസത്തേതിൽ നിന്നും ഇന്നേക്ക് 22 കാരറ്റ് ഒരു ഗ്രാമിന് 205 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,675 രൂപയാണ് ഇപ്പോഴത്തെ വില. ഒരു പവന് 1,14,700 രൂപയാണ് നിലവിലെ വില. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു.

ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )