സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്

  • ഒരു പവൻ സ്വർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് 2320 രൂപയോളം വർധിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 290 രൂപയാണ് വർധിച്ചിരിക്കുന്നത്. അതായത് ഒരു പവൻ സ്വർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് 2320 രൂപയോളം വർധിച്ചു. ഇതോടെ ഇന്ന് കേരളത്തിൽ ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായി ഇന്നത്തെ വില.

ഇന്നലെ 22 കാരറ്റ് സ്വർണം പവന് 1,11,440 രൂപയായിരുന്നു വില. സംസ്ഥാനത്ത് വെള്ളി വില വർധിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )