
സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്
- കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ സവാള വിൽക്കും.
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ സവാള വിൽക്കും.100 ടൺ സവാള NCCF വഴി സംഭരിച്ച് കേരളത്തിൽ എത്തിക്കും. പൊതു വിപണിയിൽ സവാളയ്ക്ക് കിലോ ഗ്രാമിന് 58 രൂപ മുതൽ 80 രൂപ വരെ വിലയുണ്ട്. ആദ്യ ഘട്ടത്തിൽ 30 ടൺ സവാള എത്തിക്കും.സപ്ളൈകോ, ഹോർട്ടികോർപ്പ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് സവാള വിറ്റഴിക്കുക. പണം തടസമല്ല.

സവാള സ്റ്റോക്ക് ചെയ്യാൻ കൃഷി വകുപ്പിന്റെ കോൾഡ് സ്റ്റോറേജുകൾഉയോഗപെടുത്തും കേരളത്തിൽ നാളീകേര പാർക്ക് സ്ഥാപിക്കും. ഓണക്കാലത്ത് 14.25 കോടി രൂപയുടെ പച്ചക്കറി സംഭരിച്ചു. പച്ചക്കറി നൽകിയ കർഷകരുടെ പണം അന്ന് രാത്രിയും തൊട്ടടുത്ത ദിവസവുമായി നൽകിയെന്നും അദ്ദേഹം പറഞ്ഞു
CATEGORIES News
