
സി.ഐ.ടി.യു. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെമിനാറും പുസ്തക പ്രകാശനവും നടന്നു
- സെമിനാർ സി.ഐ.ടി.യു. ജന: സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: സി.ഐ.ടി.യു. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലേബർകോഡുകളും തൊഴിലാളികളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ സി.ഐ.ടി.യു. ജന: സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് സി.കുഞ്ഞമ്മദ് നഗറിൽ നടന്ന സെമിനാറിൽ സംഘാടക സമിതി ചെയർമാൻ കെ.ദാസൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ കെ.സി. ഹരികൃഷ്ണൻ, പി.പി.പ്രേമ, പി.വിശ്വൻ, പി.കെ സന്തോഷ് എന്നിവർ സംസാരിച്ചു.

സെമിനാറിൽ എളമരം കരിം എഴുതിയ നവലിബറൽ നയങ്ങളും ഇന്ത്യൻ തൊഴിൽ മേഖലയും എന്ന പുസ്തകം കെ.ഇ.എൻ. കുഞ്ഞമ്മദ് പ്രകാശനം ചെയ്തു. ജില്ലാ ജന: സെക്രട്ടറി പി.കെ മുകുന്ദൻ ആദ്യ പ്രതി ഏറ്റുവാങ്ങി. ജെ.സത്യരാജൻ പുസ്തക പരിചയം നടത്തി. സി.അശ്വനിദേവ് സ്വാഗതവും എൻ.കെ. ഭാസ്ക്കരൻ നന്ദിയും പറഞ്ഞു.
CATEGORIES News
