
സാംസ്കാരിക സംഗമവും അവാർഡ് ജേതാക്കൾക്കും ജനപ്രതിനിധികൾക്കുമുള്ള സ്വീകരണ സായാഹ്നവും സംഘടിപ്പിച്ചു
- നഗരസഭാ ചെയർമാൻ യു .കെ ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:കൊയിലാണ്ടി കൾചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സംഗമവും അവാർഡ് ജേതാക്കൾക്കും ജനപ്രതിനിധികൾക്കുമുള്ള സ്വീകരണ സായാഹ്നവും കൊയിലാണ്ടി യു .എ . ഖാദർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ യു .കെ ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി ചെയർമാൻ എൻ. ഇ. ഹരികുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ. എം. നജീബ് , ടൗൺ കൗൺസിലർ സി.കെ. ജയദേവൻ എന്നിവരെ വേദിയിൽ ആദരിച്ചു.
ഫോക്ലോർ അവാർഡ് ജേതാക്കളായ ഹമീദ് ഗുരുക്കൾ,അജീഷ് മുചുകുന്ന് എന്നിവർക്ക് നഗരസഭാ ചെയർമാൻ ഉപഹാരം നൽകി. അന്തരിച്ച സംഗീത പ്രതിഭ എസ്.പി. വെങ്കിടേഷ് അനുസ്മരണം സുനിൽ തിരുവങ്ങൂർ നടത്തി. എം.ജി. ബൽരാജ് , അഡ്വ. സുനിൽ മോഹൻ, സി. ജയരാജ്, രാഗം മുഹമ്മദാലി,എം. കെ. വേലായുധൻ, എ ഹരിദാസ് ,എൻ. വി.വൽസൻ , സത്യൻ കണ്ടോത്ത് എന്നിവർ പ്രസംഗിച്ചു. അഡ്വ. കെ.ടി. ശ്രീനിവാസൻ്റെ നേതൃത്വത്തിൽ കലാ സംഗമം അരങ്ങേറി.
