
സാങ്കേതിക തകരാർ ; എയർ ഇന്ത്യ എക്സ്പ്രസ് മുംബൈയിൽ ഇറക്കി
- 150 ലധികം യാത്രക്കാരാണ് ദുരിതത്തിലായത്
മുംബൈ : കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറക്കി. 150 ലധികം യാത്രക്കാരാണ് ദുരിതത്തിലായത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പകരം വിമാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണവും താമസവുമൊരുക്കിയില്ലെന്ന് യാത്രക്കാർ പറഞ്ഞു. രാവിലെ 11 മണിക്ക് മുംബൈയിൽ നിന്നും പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും വിമാനം വൈകുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി.
CATEGORIES News