
സിപിഎം പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരെഞ്ഞെടുത്തു
- സിപിഎം. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം:മുഖ്യമന്ത്രിയായി വി.ഡി.സതീശനെ കോൺഗ്രസ് തിരഞ്ഞെടുത്തതിനു പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത് സിപിഎം. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വർഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയൻ പ്രതിപക്ഷനിരയെ നയിക്കാൻ എത്തുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിൽ വൻതിരിച്ചടി ഉണ്ടായെങ്കിലും പിണറായി വിജയൻ തന്നെ മുന്നിൽനിൽക്കട്ടെ എന്നു യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
CATEGORIES News
