സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

  • ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം:സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥികളിലെ സ്വഭാവ മാറ്റങ്ങളും അക്രമപ്രവണതകളും സമയബന്ധിതമായി തിരിച്ചറിയുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും സ്കൂൾതലത്തിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

നിലവിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്താനുള്ള നിർദേശം നൽകും. കരുവാറ്റയിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും എൻ ഷംസുദ്ദീൻ പറഞ്ഞു. വി ഡി സവർക്കർ ക്വിസ് വിവാദത്തിൽ സർക്കാരിന് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും എൻ ഷുസുദ്ദീൻ പ്രതികരിച്ചു. തുടർനടപടികൾ കൃത്യമായി തന്നെ സ്വീകരിച്ചു മുന്നോട്ട് പോകും. സർക്കാർ കാര്യങ്ങൾ വിശദമായി കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )