സ്കൂൾ പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചിക്കുന്നതായി ഗതാഗതമന്ത്രി സി.പി. ജോൺ

സ്കൂൾ പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചിക്കുന്നതായി ഗതാഗതമന്ത്രി സി.പി. ജോൺ

  • ഹോളോഗ്രാമും ചിപ്പുമുള്ള ഡ്രൈവിങ് ലൈസൻസ് നടപ്പാക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ അദ്ദേഹം അറിയിച്ചു

തിരുവനന്തപുരം : സ്കൂൾ പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചിക്കുന്നതായി ഗതാഗതമന്ത്രി സി.പി. ജോൺ. പ്ലസ്സു കഴിയുമ്പോൾ എല്ലാവർക്കും ഡ്രൈവിങ് അറിയാം എന്നതരത്തിൽ ആണ് തീരുമാനം. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോടുൾപ്പെടെ ചർച്ചചെയ്താണ് തീരുമാനിക്കേണ്ടതെന്നും, അദ്ദേഹം പറഞ്ഞു. തനിക്ക് ഡ്രൈവിങ് അറിയില്ലെന്നും ലൈസൻസില്ലെന്നും റൈഡിങ്ങേ അറിയുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. ഹോളോഗ്രാമും ചിപ്പുമുള്ള ഡ്രൈവിങ് ലൈസൻസ് നടപ്പാക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ അദ്ദേഹം അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )